Latest Updates

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) അറസ്റ്റില്‍. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. 2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ ഡോക്ടറുടെ പരാതിയില്‍ ആരോപിച്ചിരുന്നു. പാട്ട് പുറത്തിറക്കാനെന്ന പേരില്‍ 31,000 രൂപ തട്ടിയെന്നും ആക്ഷേപം ഉണ്ട്. യുവ ഡോക്ടറുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടനെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ 10ന് അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരായ വേടന്‍ വൈകീട്ട് 4.15 ഓടെയാണ് മടങ്ങിയത്. തുടര്‍ന്നാണ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായത്.

Get Newsletter

Advertisement

PREVIOUS Choice